ലീഗിന്റെ കാര്യം നോക്കാൻ ലീഗിനറിയാം, ഇതിൽ മറ്റാരും ഇടപെടേണ്ട ;ഇപ്പോൾ കാണുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.
മലപ്പുറം: ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതില്‍ ഇടപെടേണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കില്‍ ഒന്നുകില്‍ ഇ.ഡി കൊടുക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇ.ഡിയില്‍ നിന്ന് കിട്ടണം. ഇ.ഡിയും ജലീലും തമ്മില്‍ അടുത്തകാലത്തായി നല്ല ബന്ധമാണ്. അര്‍ധരാത്രിയില്‍ തലയില്‍ മുണ്ടിട്ടൊക്കെയാണ് ജലീല്‍ ഇ.ഡിയെ കാണാന്‍ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ ഇ.ഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പ്രതികരിച്ചു.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈന്‍ അലിയുടെ വക്കാലത്തും കൊണ്ട് വരാന്‍ കെ ടി ജലീല്‍ ആരാണെന്ന് പിഎംഎ സലാം നേരത്തെ ചോദ്യമുന്നയിച്ചിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍, വലിയ വില നല്‍കേണ്ടി വരുമെന്നാണ് കെ.ടി ജലീല്‍ പറഞ്ഞത്.