ക്ഷീര കർഷകർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകരെ സഹായിക്കുന്നതിനു വേണ്ടി കാഞ്ഞങ്ങാട് പാൽ വിതരണ സഹകരണ സംഘത്തിന്റെ നേതൃത്ത്വത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം ഹോസ്ദുർഗ്ഗ് സർവീസ് സഹകരണ ഹാളിൽ നടന്നു.
മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ‘ ചടങ്ങിൽ വച്ച് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ക്ഷീര വികസന വകുപ്പിൻ്റെ സഹായത്തോടെ ലഭിച്ച പാൽ പരിശോദന ഉപകരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷീരവികസന ഓഫീസർ മനോഹരൻ കെ ക്ഷീരകർഷർക്കുള്ള ഉല്പാദക ബോണസിന്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ലളിതമായ യിൽ വച്ചാണ് പരിപാടികൾ നടത്തിയത്.എം കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. ടി.വി.രാജൻ സ്വാഗതവും പി സി മുകുന്ദൻ നന്ദിയും പറഞ്ഞു.