സമാധാനത്തിന്റെ സ്നേഹഗീതം പാടിമേലാങ്കോട്ട് കുട്ടിക്കൂട്ടത്തിന്റെ പാവനാടകം
കാഞ്ഞങ്ങാട്: “ചിരി വിരിയട്ടെ ചുണ്ടുകളിൽതേൻ മൊഴി നിറയട്ടെ കാതുകളിൽ …..” ഹിരോഷിമദിനത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പാവനാടകം ശ്രദ്ധേയമായി.ഹിരോഷിമ-നാഗസാക്കി ദിനങ്ങളുടെ എഴുപത്തിയാറാമത് വാർഷിക ദിനത്തിൽ ഓൺലൈനിൽ അരങ്ങേറിയ സ്നേഹ പൂക്കൾ എന്ന നാടകം യുദ്ധവെറിയന്മാർക്കെതിരെയുള്ള കുഞ്ഞുങ്ങളുടെ വേറിട്ട പ്രതിഷേധമായി.ക്ലാസ് മുറിയിലെ രണ്ടു കുട്ടികൾ തമ്മിലുള്ള കലഹത്തിൽ അധ്യാപകൻ ഇടപെടുന്നതോടെയാണ് നാടകത്തിന്റെ തുടക്കം. വിദ്യാലയ അന്തരീക്ഷത്തിൽ നിന്ന് കഥ വികസിച്ച് ജപ്പാനിലെ ഒരു വീട്ടിലേക്ക് എത്തുന്നു. ഫാക്ടറിയിൽ നിന്ന് തിരിച്ചു വരുമ്പോൾ പിറന്നാൾ കേക്കുമായി വരുന്ന അമ്മയെ കാത്തിരിക്കുന്ന കിയോഷി എന്ന കുട്ടിയുടെ മുന്നിൽ അണുബോംബ് വർഷത്തിൽ കത്തിച്ചാമ്പലായ അമ്മയുടെ ഒരു പിടി ചാരം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യവൽക്കരിച്ചപ്പോൾ യു ട്യൂബ് ചാനലിലെ പ്രേക്ഷകർ ഒന്നടങ്കം കരഞ്ഞു പോയി. ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ലോകത്ത് ആവർത്തിക്കരുതെന്ന ആഹ്വാനത്തോടെയാണ് പത്ത് മിനുട്ട് ദൈർഘ്യമുള്ള പാവനാടകം അവസാനിക്കുന്നത്. എഴുത്തുകാരനും അധ്യാപകനുമായഡോ.ജിനേഷ് കുമാർ എരമം രചനയും പാവനിർമ്മാണത്തിൽ ദേശീയ
പ്രമോദ് അടുത്തില സംവിധാനവും നിർവഹിച്ച നാടകത്തിൽ കുട്ടികളായ
രാജലക്ഷ്മി ,ഗാമി മഡിയൻ , ദേവഗായത്രി ,വൈഗരാജീവൻഷാരോൺ ,അതുൽ ചന്ദ്രൻ ,നിഷാൻകൃഷ്ണ ,ധീരജ് ,ശിവാമൃത ,ശ്രീക അശോക് എന്നിവർ പാവകൾക്ക് ശബ്ദം നൽകി.പ്രകാശൻ പയ്യന്നൂർ പാവകൾ നിർമ്മിച്ചു. അനൂപ് കല്ലത്ത് ആണ് എഡിറ്റിംഗ്. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ,രാകേഷ് കരിവെള്ളൂർ,ബെള്ളിക്കോത്ത് വിഷ്ണുഭട്ട് ,സണ്ണി.കെ.മാടായിപി.കെ. ആലയി ,ആശ കെ.വി ,നിമ്മി.പി ,ശ്രീജ,സ്മിത എന്നിവരാണ് അണിയറയിൽ.