സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ : അന്തിമ തീരുമാനം നാളെ
കണ്ണൂര്‍: 23-മത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ ആലോചന. ഇത് സംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.
യാത്രാസൗകര്യം, പ്രതിനിധികളുടെ എണ്ണം തുടങ്ങിയവയൊക്കെ പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. 2012-ലാണ് അവസാനമായി കേരളത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. കോഴിക്കോട് വെച്ചായിരുന്നു അന്ന് പാര്‍ട്ടി കോണ്‍ഗ്രസ്.
കേരളത്തോടൊപ്പം തന്നെ തമിഴ്നാടിലും പാര്‍ട്ടി കോണ്‍ഗ്രസ് നടത്താം എന്നൊരു നിര്‍ദ്ദേശവും കേന്ദ്ര കമ്മിറ്റിക്ക് മുമ്പിലുണ്ട്. തീരുമാനം നാളെ ഉണ്ടായേക്കുമെന്നാണ് വിവരം.