ദക്ഷിണ കർണാടകയിൽ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടിവരുകയാണ് ഇതിന് പ്രധാന കാരണം കേരളമാണെന്നാണ് കര്‍ണാടക .മറ്റുവഴികളിലൂടെ കേരളത്തില്‍ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാന്‍ കര്‍ണാടക പൊലീസ് റോഡിൽ കുഴിയെടുത്തു
തലപ്പാടി : കേരള കർണാടക അതിര്‍ത്തിയിലൂടെ കടന്നു വരുന്ന ആളുകൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തില്‍ മറ്റുവഴികളിലൂടെ കേരളത്തില്‍ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാന്‍ കര്‍ണാടക പൊലീസ് റോഡിൽ കുഴിയെടുത്തു ഗതാഗതം തീർത്തും നിഷേധിച്ചു . ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഇത്തരമൊരു നീക്കം നടന്നപ്പോള്‍ നാട്ടുകാരും യുഡിഎഫ് എൽ ഡി എഫ് പ്രവര്‍ത്തകരും ഇടപെട്ട് തടഞ്ഞിരുന്നു.
കേരളത്തില്‍ നിന്നുള്ള ഗതാഗതം തടയുന്നതിന് കര്‍ണാടകയുടെ അധികാരപരിധിയിലുള്ള റോഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജെ സി ബി ഉപയോഗിച്ച് റോഡുകളില്‍ കുഴിയെടുത്തത് .
‘അതിര്‍ത്തി കടക്കുന്ന ഓരോ വ്യക്തിയെയും പരിശോധിക്കുന്നത് അസാധ്യമാണെന്നും അതിനാല്‍, ദക്ഷിണ കന്നഡയില്‍ കോവിഡ് കേസുകള്കൂടുതലായതിനാല് കേരളത്തില്‍ നിന്നുള്ള ഗതാഗതം തടയുന്നതിനാണ് റോഡ് കുത്തി പൊളിക്കുന്നതന്ന് പൊലീസ് ഉദ്യോഗസ്ഥാർ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വ്യക്തമാക്കി .
ജനസംഖ്യ കൂടുതലുള്ള ബെംഗളൂറിനെ അപേക്ഷിച്ച് ദക്ഷിണ കർണാടകയിൽ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടിവരുകയാണ് ഇതിന് പ്രധാന കാരണം കേരളമാണെന്നാണ് കര്‍ണാടകയുടെ വാദം. ഇത്തരമൊരു സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയത്.
അതെ സമയം തലപ്പാടിയിൽ കോവിഡ്പരിശോധനയ്ക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ് ഏർപ്പെടുത്തി . തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി ടെസ്റ്റിങ്ങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കുശേഷം labsys.health.kerala. gov.in എന്ന പോർട്ടലിൽ നിന്നും പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് . മംഗൽപാടി താലൂക്ക് ആശുപത്രിയാണ് പരിശോധനാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാന്റി കെ.കെ, കോവിസ് ടെസ്റ്റ് നോഡൽ ഓഫീസർ ഡോ.പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോ. നിർമ്മൽ, ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ പരിശോധനാകേന്ദ്രം സന്ദർശിച് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.