പ്രവാസി വെൽഫെയർ ഫോറം നോർക്ക ഓഫീസ് ധർണ്ണ നടത്തി
മലപ്പുറം : കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് പ്രത്യേക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, പ്രവാസി വിഷയങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുക,വാസിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം നോർക്ക ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു .പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു.
മുനീഷ്. എ. സി.(ജനറൽ സെക്രട്ടറി, ഖത്തർ കൾച്ചറൽ ഫോറം),സൈതലവി. എ. കെ ( സംസ്ഥാന കമ്മിറ്റിഅംഗം, പ്രവാസി സാംസ്കാരിക വേദി സൗദി അറേബ്യ),ശാക്കിർ മോങ്ങം (വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ്), ഇബ്രാഹിം കോട്ടയിൽ (പ്രവാസി വെൽഫെയർ ഫോറം ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവർ
പ്രഭാഷണം നടത്തി. പ്രവാസി വെൽഫെയർ ഫോറം ജില്ലാ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും റഷീദ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.