തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അഭിഭാഷകർ മജിസ്ട്രേറ്റിനെ പൂട്ടിയത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. റിമാൻഡ് പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായതായി പറയുന്നു. മജിസ്ട്രേറ്റിന്റെ കോടതി ബഹിഷ്ക്കരിക്കാൻ ബാർ അസോസിയേഷനും തീരുമാനം എടുത്തു.
പാപ്പനംകോട് കെഎസ്ആർടിസി ഡ്രൈവർ മണിയുടെ കേസ് പരിഗണിക്കുന്ന വേളയിലാണ് പൂട്ടിയിടൽ സംഭവം ഉണ്ടായത്. ഡ്രൈവർ ഭീഷണിപ്പെടുത്തുന്നു എന്ന വാദിയുടെ പരാതിയെ തുടർന്നാണ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്.
മജിസ്ട്രേറ്റിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നും അതുകൊണ്ടാണ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചതെന്നുമാണ് പറയുന്നത്. മജിസ്ട്രേറ്റിനെതിരെ ബാർ അസോസി്യേഷൻ ജില്ലാ ജഡ്ജിന് പരാതി നൽകിയിട്ടുണ്ട്.