കൊടുങ്ങല്ലൂർ കള്ളനോട്ട് കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിലെ രണ്ടു പ്രതികളെ കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിെൻറ ചുമതല വഹിക്കുന്ന ഇരിങ്ങാലക്കുട മജിസ്ട്രേറ്റാണ് പ്രതികളായ ശ്രീനാരായണപുരം ഏരാശ്ശേരി രാകേഷ്, സഹോദരൻ രാജീവ് എന്നിവരെ കസ്റ്റഡിയിൽ വിട്ടത്.
കരൂപ്പടന്നയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ബി.ജെ.പിക്കാരനിൽനിന്ന് കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ‘ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന ഇവർക്കെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കള്ളനോട്ട് കേസുകളുണ്ട്.