കാസർകോട് : ജില്ലയില്‍ ഏറെ തിരക്കുള്ള കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി. റോഡിന്റെ അറ്റകുറ്റ കുറ്റ പണി മൂന്ന് ഷിഫ്റ്റുകളായി നടത്തി നിശ്ചിത സമയത്തിന് മുമ്പേ തീര്‍ക്കണമെന്ന് ചന്ദ്രഗിരി ബ്രിഡ്ജ് കമ്മിറ്റി കണ്‍വീനര്‍ ബി.ടി.ജയറാം ആവശ്യപ്പെട്ടു. ക്രിസ്മസ് ഉത്സവ സീസണായതിനാല്‍ അറ്റകുറ്റ പണി ഫെബ്രുവരിയില്‍ തുടങ്ങുന്നതായിരിക്കും അഭികാമ്യം. ജില്ലയില്‍ ഏറെ തിരക്കനുഭവപ്പെടുന്ന പാലം ഡിസംബര്‍ 3മുതല്‍ 20 ദിവസം അടച്ചിടുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന യാത്രാദുരിതം കണക്കിലെടുക്കണം.
പാലത്തിന് ഇരു ഭാഗങ്ങളില്‍ നിന്ന് തെക്കോട്ടേക്കും വടക്കോട്ടേക്കും യാത്രതുടരാന്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ ഏര്‍പ്പാടാക്കണമെന്നും ആവശ്യപെട്ട് ഗതാഗത വകുപ്പ്മന്ത്രി റവന്യു മന്ത്രി, സ്ഥലം എം.പി., എം.എല്‍.എമാര്‍, ജില്ല കലക്ടര്‍, കെ.എസ്.ടി.പി അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.