കരുണ വറ്റാത്ത മനസുകളുടെ കാരുണ്യം കാത്ത് മടിക്കൈയിലെ മധു
കാഞ്ഞങ്ങാട്:- മാരകമായ കാൻസർ രോഗം ബാധിച്ച് ചികിത്സയിലായ മടിക്കൈ അടമ്പിലെ മധുവിന് വേണം
കരുണയുള്ളവരുടെ കൈത്താങ്ങ്.
കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം
കൊണ്ടാണ് ഭാര്യയും രണ്ടു പെൺമക്കളും അടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. മധുവിന്റെ രോഗം മൂർച്ചിച്ചതോടെ കുടുംബത്തിൻ്റെ
ജീവിതം തന്നെ വഴിമുട്ടി.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബം വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വാടകയിൽ ഇടയ്ക്കിടയ്ക്ക് വീഴ്ച വരുത്തിയതിന്
വീടൊഴിയണമെന്ന് അന്ത്യശാസനം നൽകിയിരിക്കയാണ് കെട്ടിട ഉടമ ചികിത്സയ്ക്കായി തലശ്ശേരി മലബാർ കാൻസർ സെന്ററിൽ മാസത്തിൽ നാലു തവണ പോകണം .ഒരു തവണ ചികിത്സാ ചെലവ് മാത്രം 5000 രൂപയിലധികം വരും. നിത്യ ജീവിതത്തിന് പോലും വഴിമുട്ടിയ കുടുംബത്തിന് താങ്ങാവുന്നതിന് മേലെയാണ് ഈ തുക.
ഉദാരമതികളുടെ സഹായം ഉണ്ടെങ്കിലേ മധുവിന്റെ ചികിത്സയും കുടുംബത്തിന്റെ നിത്യജീവിതവും
മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ. കഷ്ടപ്പാടിനും ദുരിതങ്ങൾ ക്കിടയിലും മൂത്ത മകൾ ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടി വിജയിച്ചു.
ഇളയ മകൾ എട്ടാം തരത്തിൽ പഠിക്കുന്നു. കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയർ സൊസൈറ്റി,നന്മ മരം, യൂത്ത് വോയ്സ് പടിഞ്ഞാറ് അലാമിപ്പള്ളി ബാലസഭ കുട്ടികൾ, നാട്ടുകാർ എന്നിവർ നൽകിയ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.
ശസ്ത്രക്രിയയിലൂടെയും കൃത്യമായ ചികിത്സയിലൂടെയു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മധുവിന്റെ ചികിത്സ ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവും ഒപ്പം കുടുംബത്തിന് ചെറിയൊരു വീടും വെച്ചു കൊടുക്കുന്നതിനുമായി സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.
മുൻ നഗരസഭാ ചെയർമാൻ വി വി രമേശൻ (ചെയർമാൻ) എൻ ഗോപി (കൺവീനർ) കെ ടി ജോഷിമോൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ .
കാഞ്ഞങ്ങാട് സൗത്ത് ഇന്ത്യൻ ബാങ്ക് ബാങ്കിൽ ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 0632053000007492
IFSC
SIBL0000632