കാസർകോട് ജില്ലാ ജയിൽ സൂപ്രണ്ടിന് മുഖ്യമന്ത്രിയുടെ ജയിൽ സേവന പുരസ്ക്കാരം
കാസർകോട് :ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണുവിനെ മുഖ്യമന്ത്രിയുടെ 2021 ലെ ജയിൽ സേവന പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു.2001ൽ എക്സൈസ് ഗാർഡായി സർവ്വീസിൽ പ്രവേശിച്ചു. 2007 ൽ അധ്യാപക ജോലി സ്വീകരിച്ചു. 2009 ൽ അസി. ജയിലറായി ജയിൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കേരള പി.എസ്.സി വഴി 15 തസ്തികളിൽ നിയമനം ലഭിച്ചിട്ടുണ്ട്. 2009 ൽ തമിഴ്നാട്ടിലെ വെല്ലുരിൽ വെച്ച് നടന്ന 9 മാസത്തെ പരിശീലനം 3 സ്വർണ്ണ മെഡലുകളോടെ പൂർത്തികരിച്ചു. കാസർകോട് , കണ്ണുർ, കോഴിക്കോട്, എറണാകുളം എന്നി ജില്ലകളിലെ ജയിൽ സ്ഥാപനങ്ങളിൽ സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂരിലെ അസി. പ്രിസൺ ഓഫീസർമാരുടെ പരിശീലന കേന്ദ്രത്തിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2019 ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതകേരള മിഷനുമായി സഹകരിച്ച് കലോത്സവത്തിന് ആവശ്യമായ മുഴുവൻ പേപ്പർ പേനകളും ഹോസ്ദുർഗ് ജയിലിൽ വെച്ചാണ് നിർമ്മിച്ചത്. ഹോസ്ദുർഗ് ജില്ലാ ജയിലിനെ ഹരിത ജയിലായി മാറ്റുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി സി എഫ് എൽ ടി സി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോസ്ദുർഗ് ജില്ലാ ജയിലി ലെ തടവുകാരിലും ഉദ്യോഗസ്ഥരിലും കോറോണ വ്യാപനം തടയുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജയിലിൽ നിന്നും വിടുതൽ ചെയ്ത് പോകുന്ന തsവുകാർക്ക് വൃക്ഷതൈ നൽകുന്ന മനം ഹരിതാഭം എന്ന പദ്ധതി ജയിലിൽ നടപ്പിലാക്കുന്നതിന് നേതൃതം നൽകി. 2021 ലെ കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ വോക്കേഷണൽ എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ ഷീന.ടി.ബി (ലാബ് അസിസ്റ്റൻറ്, ജി.എച്ച്.എസ്.എസ്, പരവനടുക്കം) മക്കൾ കൃഷ്ണപ്രിയ.വി ( 9 ക്ലാസ്സ് വിദ്യാർത്ഥിനി, ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ ), വിഘനേശ്.വി ( 3 ക്ലാസ്സ് വിദ്യാർത്ഥി, ഗ്രീൻ വുണ്ട് ഇംഗ്ലിഷ് മീഡിയം സ്കൂൾ
(പാലക്കുന്ന്).