സ്കൂള്‍ ആവശ്യത്തിന് പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ പോലീസ് ആണെന്ന് വ്യാജനെ കാറില്‍ കയറ്റി
കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാനെ നാട്ടുകാര്‍ തടഞ്ഞു പോലീസിലേല്‍പ്പിച്ചു
കാസർകോട്/ ചിറ്റാരിക്കാല്‍: പോലീസ് ചമഞ്ഞെത്തി വിട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്ത്രവ്യാപാര സ്ഥാനത്തിലെ സെയില്സ്മാന് അറസ്റ്റില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി മുണ്ടമാക്കല്‍ അനീഷി(36 )നെയാണ് ചിറ്റാരിക്കാല്‍ പോലിസ് അറസ്റ്റു ചെയ്തത്.
വെള്ളരിക്കുണ്ടിലെ ചമയം വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാനാണ് പ്രതി. പുതിയ കാറുമായി കറങ്ങുന്നതിനിടെ ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാല്‍ ടാണിനു സമീപത്തെ വിജനമായ റോഡരികിലാണ് സംഭവം. സ്കൂള്‍ ആവശ്യത്തിനായി വീട്ടില്‍ നിന്നും പോയ 16കാരി തിരികെ വീട്ടിലേയ് ക്കു വരുന്നതിനിടെ പിന്നാലെത്തിയ ഇയാള്‍ താൻ പോലീസുകാരൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിൽ എത്തിക്കാമെന്ന് പറയുകയായിരുന്നു. ഇവിടെ പൂവാലന്മാരുടെ ശല്യം ഉണ്ടെന്നും തനിച്ച് നടക്കേണ്ട എന്നും പെൺകുട്ടിയെ ധരിപ്പിച്ചാണ് കാറിൽ കയറ്റിയത്.
യാത്രയ്ക്കിടെ സ്റ്റേഷനിലെ ആവശ്യത്തിന് എന്ന പേരിൽ പെൺകുട്ടിയുടേയും രക്ഷിതാവിനെന്റെയും ഫോൺ നമ്പറുകളും ചോദിച്ചറിഞ്ഞു.
പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ സ്റ്റേഷനിലേയ്ക്കു വരണമെന്നാവശ്യപ്പെട്ട യുവാവ് ഫോണ്‍ ചെയ്യുകയും ഇതനുസരിച്ച് പെണ്‍കുട്ടിയെ വീണ്ടും കാറില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ഇതില്‍ പന്തികേടുതോന്നിയ പെണ്‍കുട്ടി ബന്ധുവായ ടൌണിലെ ടാക്സി ഡ്രൈവര്‍ അമ്മാവനെ വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ടൗണിന് സമീപത്തുവച്ച് നാട്ടുകാര്‍ കാര്‍ തടയുകയും യുവാവിനെ പിടികൂടി പോലിസിന് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത ചിറ്റാരിക്കാല്‍ പോലിന് പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.