പെരുന്നാളിന് ഭര്‍തൃഗൃഹത്തിലേക്ക് പോയ യുവതിയുടെ രണ്ടര വയസുള്ള മകളെ ഭര്തൃസഹോദരൻ പീഡിപ്പിച്ചു. കേസെടുത്ത് ചന്തേര പോലീസ്
ചന്തേര: പെരുന്നാളിന് ഭര്‍തൃഗൃഹത്തിലേക്ക് പോയ യുവതിയുടെ രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച ഭര്‍തൃസഹോദരനെതിരെ പോക്സോ നിയമപ്രകാരം ചന്തേര പോലിസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ചാണ് സംഭവം. യുവതി കുട്ടിയുമായി നാട്ടിലെത്തിയപ്പോഴാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് പീഡനം നടന്നതായി മനസിലാക്കിയത്. തുടര്‍ന്ന് ചന്തേര പോലിസില്‍ പരാതി നല്കി. മൊഴിയെടുത്ത പോലിസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയില്‍ വച്ചായിരുന്നതിനാല്‍ ചന്തേര പോലിസ് കേസ് വളാഞ്ചേരി പോലിസിന് കൈമാറും.