പത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
കാര്‍ക്കള : പത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കാര്‍ക്കള ടൗൺ പോലീസ് അറസ്റ്റ് ചെയ്യു. ഗുല്വാടി സ്വദേശിയായ ഇബ്രനെ(24 )യാണ് അറസ്റ്റ് ചെയ്യത്. പ്രതി ഇബ്രൻ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ലീഗല്‍ ഓഫീസര്‍ പ്രഭാകര്‍ ആചാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോസ്കോ നിയമപ്രകാരമാണ് ഇമ്രാനെതിരെ കേസെടുത്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ സമ്പത്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മധു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരയായ പെൺകുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി . പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വഭാവികത കണ്ട രക്ഷിതാക്കൾ വിവരം കുട്ടിയോട് ചോദിച്ചിരുന്നെങ്കിലും ഭയം കാരണം ഒന്നും പറഞ്ഞില്ല തുടർന്ന് വാർഡ് കൗൺസിലർ അംബികയെ വിവരം അറിയിച്ചു, തന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിവരം പുറത്തു പറഞ്ഞാൽ അപ്കടപെടത്തുമെന്ന് പ്രതി ഭീഷണി പ്പെടുത്തിയതായി അംബികയോട് കുട്ടി വെളിപ്പെടുത്തി തുടർന്ന് സംഭവം സാമുഹ്യ പ്രവർത്തകൻ യോഗീഷിനെ അറിയിക്കുകയും ചൈൽഡ് ലൈനിൽ വിവരം കൈമാറുകയുമായിരുന്നു .
ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് റൊണാൾഡ് ഫുർടാഡോയുടെ നിർദ്ദേശപ്രകാരം, കുട്ടിയെ കുടുംബത്തിനും പുനരധിവാസ സൗകര്യം ഏർപ്പെടുത്തി.