ദന്തേവാഡയില്‍ നക്സൽ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഐഇഡി ഉപയോഗിച്ച് വാഹനം സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെ 7.30 ഓടെ ഗോട്ടിയയിലായിരുന്നു സ്ഫോടനം. നാരായണ്‍പുരില്‍ നിന്ന് ദന്തേവാഡയിലേക്ക് നിര്‍മ്മാണത്തിലിരുന്ന റൂട്ടിലാണ് സ്ഫോടനമുണ്ടായതെന്ന് എസ്.പി അഭിഷേക് പല്ലവ അറിയിച്ചു.
സുരക്ഷാസേനയെ ലക്ഷ്യമിട്ട് സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുവില്‍ വാഹനം കയറുകയായിരുന്നു. തെലങ്കാനയിലേക്ക് പോയ വാഹനം കയറിയത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. സമീപത്ത് സുരാക്ഷാസേനയുടെ ക്യാംപ് സ്ഥിതി ചെയ്തിരുന്നു.