നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം. സഹകരണ മന്ത്രി വി എൻ വാസവനാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.രക്ത സമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണം.മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടർമാർ പറഞ്ഞു. രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.