കൊച്ചിയിൽ വ്യായാമത്തിനിടെ ഫ്ലാറ്റിൽ നിന്ന് വീണ് 18കാരി മരിച്ചു
കൊച്ചി: എറണാകുളം സൗത്തിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ലാറ്റിൽ നിന്നും 18കാരി ഐറിനാണ് വീണ് മരിച്ചത്. ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് ഐറിൻ.
സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.