പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിച്ചു: 6കോടി പോക്കറ്റിലാക്കി, യു എ ഇ യില്‍ ചന്ദ്രിക അച്ചടിച്ച
സ്ഥാപനത്തെ പറ്റിച്ചു.. ലീഗിനെതിരെ ആക്രമണം തുടര്‍ന്ന് ജലീല്‍
തിരുവനന്തപുരം:ഹൈദരാലി ശിഹാബ് തങ്ങളെയും കുടുംബത്തെയും കുഞ്ഞാലിക്കുട്ടി ചതിച്ചെന്ന് കെ.ടി. ജലീല്‍. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുകയാണ്. ചന്ദ്രിക അച്ചടിച്ച യുഎഇയിലെ സ്ഥാപനത്തിനു കൊടുക്കേണ്ട ആറുകോടി ചിലര്‍ പോക്കറ്റിലാക്കി. ഇഡി നോട്ടീസ് നല്‍കേണ്ടത് തങ്ങള്‍ക്കല്ല, കുഞ്ഞാലിക്കുട്ടിക്കെന്നും ജലീല്‍ പറഞ്ഞു.
എ ആര് നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉയര്‍ത്തി കെ.ടി.ജലീല്‍. എന്‍ ആര് ഐ നിക്ഷേപത്തിന് അനുമതിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാണോ എന്ന് ജലീല്‍ ചോദിച്ചു. പരിശോധിച്ച് മറുപടി പറയാമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന് മറുപടി നല്കി. ചോദ്യോത്തരവേള വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
എന്‍ആര്‍ഐ അക്കൗണ്ട് ആണെന്ന് കുഞ്ഞാലിക്കുട്ടി എവിടെയും പറഞ്ഞിട്ടില്ല എന്നും പറയാത്ത കാര്യം വളച്ചൊടിച്ചു പറയരുതെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു.