80 ലക്ഷം ലോട്ടറി അടിച്ചിട്ടും തീരാത്ത കടം, വീട്ടമ്മ ജീവനൊടുക്കി
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. അരീപ്പറമ്പ് സ്വദേശിയായ സൗമ്യയാണ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സൗമ്യ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വരി മീനച്ചിലാറ്റില്‍ ചാടുകയായിരുന്നു.
സൗമ്യയുടെ ഭര്‍ത്താവായ സുമേഷിന് നേരത്തെ 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇവര്‍ പുതിയ വീട് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് 15 ലക്ഷത്തോളും രൂപ കടബാധ്യത ഉണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
ചൊവ്വാഴ്ച ജോലി കഴിഞ്ഞും സൗമ്യ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കിടങ്ങൂരിലെത്തി. മീനച്ചിലാറ്റിന് സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പും മൃതദേഹവും കണ്ടെത്തിയത്.