അനാവശ്യ ഇളവുകൾ നൽകി ദുരന്തം വിളിച്ചുവരുത്തരുത് ; മുന്നറിയിപ്പുമായി ഐ.സി.എം.ആർ
ന്യൂദൽഹി: കേരളത്തിന് വീണ്ടും ഐസിഎംആറിന്റെ മുന്നറിയിപ്പ്. അനാവശ്യ ഇളവുകള്‍ നല്കി വന്‍ ദുരന്തം വിളിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പില്‍ ഐ.സി.എം.ആര് പറയുന്നു. കേരളമടക്കം കൊറോണ വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഎംആര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആഘോഷങ്ങള്‍ സൂപ്പര്‍ സ്പ്രെഡ് ആകാന്‍ സാധ്യതയുണ്ട്. ആഘോഷങ്ങള്‍ക്ക് അനാവശ്യ ഇളവുകള്‍ നല്‍കരുത്. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണം.
പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണമെന്നും ഐസിഎംആര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. സംസ്ഥാനത്ത് വ്യാപക ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനം, ഓണം തുടങ്ങിയ ദിവസങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.