കള്ളാര്‍ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിക്കെതിരെ നാട്ടുകാരുടെ പരാതിയെ തുടർന്ന്
പണി നിര്‍ത്തിവെച്ചു
കാഞ്ഞങ്ങാട്:: തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേടുള്ളതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് പണി നിർത്തിവെച്ചു.
കള്ളാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചെരുമ്പച്ചാലിലാണ് തെഴിലുറപ്പില് വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി.തുടര്‍ന്ന് നടന്ന പരിശോധനയില്‍ പരാതി സത്യമാണെന്നും അടിസ്ഥാനമുള്ളതെന്നും തെളിഞ്ഞതായി സൂചന.പരാതിയില്‍ ഉള്ള പണി അധികൃതര്‍ ഇടപെട്ട് നിര്‍ത്തി വയ്ക്കുകയും ചെയ്തു.
നിലവില്‍ തെഴിലുറപ്പില് വ്യക്തിയുടെ മുറ്റം കെട്ടുന്നതിന് അനുമതി ഇല്ല കയ്യാല കെട്ടുന്നതിനും മീറ്റര്‍ കണക്ക് ഉണ്ട്. എന്നാല്‍ ചെരുമ്പച്ചാലില്‍ ഇഷ്ടക്കാരുടെയും സ്വന്തക്കാരുടെയും വീട്ടില്‍ എങ്ങനെയും എന്ത് പണിയും എടുക്കാം എന്ന നിലയിലാണ് പണി നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
സാധാരണയായി തെഴിലുറപ്പില് പരിശോധനയും അളവ് രേഖപ്പെടുത്തലും ഉണ്ട്. അതൊന്നും ഇവിടെ നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പരാതി നല്‍കുന്നവരെ വ്യക്തിഹത്യ നടത്തുന്നതായും ആക്ഷേപമുണ്ട്.