സ്വാതന്ത്ര്യദിന പരേഡ്: കാസർകോട് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിവാദ്യം സ്വീകരിക്കും
കാസർകോട് : കാസർകോട് സ്വാതന്ത്ര്യ ദിന പരേഡ് കാസർകോട് മുൻസിപ്പൽ പരേഡ് ഗ്രൗണ്ടിൽ നടക്കും. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരേഡ് നടത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പോലീസിന്റെ മൂന്ന് പ്ലാറ്റുണും എക്സൈസിന്റെ ഒരു പ്ലാറ്റുണും പരേഡിൽ അണിനിരക്കും. തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പരേഡിൽ അഭിവാദ്യം സ്വീകരിക്കും.
യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. എ ഡി എം എ കെ രമേന്ദ്രൻ, അഡീഷണൽ എസ് പി ഹരിശ്ചന്ദ്ര നായിക് വിവിധ വകുപ്പ് ഉദ്യോഗ’സ്ഥർ തുടങ്ങിയവർ പങ്കെടുത്തു.