ചന്ദ്രികയിലെ പണം: ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്
കോഴിക്കോട് : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിര്‍ദേശം.
ചന്ദ്രികയില്‍ 10 കോടി രൂപ നിക്ഷേപിച്ച കേസില്‍ നേരത്തേ തന്നെ ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തിരുന്നതായി ഡോ.കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയരുന്നു. ഇഡി അന്ന് നല്കിയ നോട്ടീസും ജലീല്‍ പുറത്തുവിട്ടു. ഹാജരാകാതിരുന്നതിനാല്‍ ഇഡി പാണക്കാട്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ശിഹാബ് തങ്ങളെ ഇ ഡി ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത തേടുകയായിരുന്നുവെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.