ആദ്യരാത്രിയില്‍ ടെറസില്‍ നിന്നും ഓടി രക്ഷപ്പെട്ട് നവവധു
വരന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
മധ്യപ്രദേശ് : നവവധു വിവാഹദിനം രാത്രിയില്‍ ഭര്‍തൃഗൃഹത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ആദ്യരാത്രിയില്‍ ടെറസിനു മുകളിലൂടെ നവവധു രക്ഷപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. വരന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വധുവിന് വിവാഹത്തിനു മുന്‍പ് 90000 രൂപ നല്‍കിയതായും വരന് സോനു ജെയിന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വിവാഹതട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് അനുസരിച്ച് സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതുവരെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സോനു ജെയിനിന് വര്‍ഷങ്ങളോളം വിവാഹം നോക്കിയെങ്കിലും അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായി ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു ജെയിന് പരിചയപ്പെട്ടത്.
സോനുവിന് അനുയോജ്യയായ വധുവിനെ കണ്ടെത്തി നല്‍കാമെന്നും ഉദല്‍ വാഗ്ദാനം ചെയ്തു. ഇതിനായി ഒരു ലക്ഷം രൂപയോളം ഉദല്‍ ആവിശ്യപെട്ടു. ഉദല്‍ ഘടിക് ആവശ്യപ്പെട്ട പ്രകാരം 90000 രൂപ സോനു ജെയിന് നല്കി. തുടര്‍ന്ന് സോനു ജെയിനിന്റെ വിവാഹം അനിത രത്നാകര്‍ എന്നു പേരുള്ള യുവതിയുമായി നടന്നു. വിവാഹ ദിനം രാത്രി തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും ടെറസില്‍ അല്പനേരം ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും അനിത സോനുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടെറസില്‍ കയറിയ അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെ രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാര്‍ പിടികൂടി. നവവധു ഉള്‍പ്പെടെ കേസില്‍ പ്രതികളായ മുഴുവന്‍പേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്.