കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യക്ക് കാരണം ബാങ്കിന്റെ ജപ്തി ഭീഷണി; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
തിരുവനന്തപുരം: കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിൽ നിയമസഭയിൽ അടിയന്തര പ്രമേയം. ബാങ്കിന്റെ ജപ്തി ഭീഷണി കാരണമുള്ള ആത്മഹത്യയാണെന്നും ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇരട്ട സഹോദരങ്ങളുടെ മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ മറുപടി നൽകി.