രംഗബോധമില്ലാത്ത കോമാളി കവർന്നത് അരങ്ങത്തെ പ്രതിഭയെ.
മൂന്ന് മാസത്തിനിടെ മൂന്ന് സഹോദരങ്ങളുടെ മരണം, കണ്ണീർ കടലായി കാസർകോട് ബങ്കളം .
കാഞ്ഞങ്ങാട്: ജീവിതനാടകത്തിൻ്റെ അരങ്ങത്തേയ്ക്ക് രംഗബോധമില്ലാതെ കടന്നു വരുന്ന കോമാളിയാണ് മരണം.മൂന്നു മാസങ്ങളുടെ ഇടവേളയ്ക്കുള്ളിൽ മൂന്ന് സഹോദരങ്ങളെ മരണം കീഴടക്കിയപ്പോൾ മടിക്കൈ ബങ്കളം പ്രദേശത്തെയാകെ സങ്കടക്കടലിലാഴ്ത്തിയിരിക്കുകയാണ്.രഘു ബങ്കളം നീലേശ്വരത്തെ അറിയപ്പെടുന്ന നാടക പ്രവർത്തകൻ അമേച്ചർ നാടക സംഘാടകനും അഭിനേതാവും നാടകം നെഞ്ചോട് ചേർത്ത് വെച്ച മനുഷ്യൻ നീലേശ്വരം സെക്കുലർ തീയേറ്ററിന്റെ സഘാടകനും നെയ്ത്തുകാരൻ നാടകത്തിലെ നടനും ആയിരുന്നു.ദുരന്തങ്ങളെ പൊള്ളുന്ന അനുഭവമാക്കി ജീവിതം മുന്നോട് കൊണ്ട് പോകാൻ വിധി അനുവദിച്ചില്ല.
അതിജീവിക്കുവാനുള്ള തയ്യാറെടുപ്പിനിടയിൽ സമാധാനത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക് യാത്രയായിരിക്കുകയാണ് രഘു എന്ന അഭിനയപ്രതിഭ രണ്ട് സഹോദരങ്ങളുടെ വേർപാടിന് മൂന്ന് മാസം തികയുന്ന സമയത്താണ് രഘുവും വിട്ട് പിരിയുന്നത്. .
ബങ്കളം കക്കാട്ടെ പരേത നായ പൊക്കൽ കല്ല്യാണി ദമ്പതികളുടെ മകൻ രഘു (45) വാണ് കഴിഞ്ഞ ദിവസം രാത്രി കോഴി ക്കോട് സ്വകാര്യ ആശുപത്രി യിൽ മരണപ്പെട്ടത്. രഘു വിന്റെ ജേഷ്ഠന്മാരായ നീലേശ്വരം ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ വി അശോകൻ (46) ഇക്കഴിഞ്ഞ ഏപ്രിൽ 15നും മടിക്കൈ സർവ്വീസ് കോപ്പറ്റീവ് ബാങ്ക് ജീവനക്കാരൻ വി രാജൻ (52) ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 21നും മരണപ്പെട്ടിരുന്നു.
ഇവർക്കും രക്തസമ്മർദ്ദ രോഗം തന്നെയായിരുന്നു. അശോകന്റെയും രാജന്റെയും വേർപാടിന്റെ കണ്ണീർ ഉണങ്ങുന്നതിനു മുമ്പ് രഘുവിന്റെ വേർപാട് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി .തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അപൂർവ്വ രോഗമാണ് സഹോദരങ്ങളെ മരണത്തിലേക്ക് കൂട്ടികൊണ്ടുപോയത്. മരണപ്പെട്ട രഘു കോഴിക്കോട് സ്വകാര്യാശുപത്രിയിൽ നാലുദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിച്ചത്. ബങ്കളത്തെ സജീവ സിപി എം ഡിവൈഎഫ്ഐ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ആയിരുന്നു ഇവർ മുന്നുപേരും ശ്രുതിയാണ് രഘുവിന്റെ ഭാര്യ. ഏകമകൻ ദയാൽ കല്ല്യാണി (കണ്ണൻ), സഹോദരൻ രാജീവൻ. കരിവെള്ളൂർ സ്വദേശിനി സൗമ്യ യാണ് അശോകന്റെ ഭാര്യ. മ ക്കൾ: അനുഷ്യ, അഷിത, ജലജയാണ് മരണപ്പെട്ട രാജന്റെ ഭാര്യ. മക്കൾ: മഞ്ജിമ, സാ യ് രാജ്. രഘുവിന്റെ മൃതദേഹം ബങ്കളം സിപിഎം ഓഫിസിൽ പൊതുദർശനത്തിന് വെച്ച ശേഷം കക്കാട്ട് കോട്ടം ക്ഷേത്രത്തിന് സമീപത്തെ തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു