ബീഡിതെറുപ്പിലേക്ക് തിരികെ മടങ്ങി അനൗൺസ്മെന്റ് രംഗത്തെ അതുല്യപ്രതിഭ രാജൻ കരിവെള്ളൂർ
കാഞ്ഞങ്ങാട്::കോവിഡ് തകർത്തെറിഞ്ഞ ജീവിതങ്ങൾ നിരവധിയാണ്. സകല മേഖലയിലേയും സാധാരണക്കാരൻ്റെ നിത്യ ചെല് വു പോലും മുട്ടിച്ച് വറുതിയിലേക്ക് തള്ളിയിട്ട ജീവിതങ്ങൾ നിരവധിയാണ്.ഇതിലൊരു വിഭാഗമാണ് അനൗൺസ്മെൻറ് തൊഴിലാക്കിയവർ. എന്നാൽ ഉത്സവങ്ങളും, ആലോഷങ്ങളും നാടുനീങ്ങിയ പുതിയ കാലത്ത് നിത്യച്ചെലവിന് വകയില്ലാതെ ഉഴലുകയാണ് പലരും.ലക്ഷങ്ങൾ കടമെടുത്ത് റെക്കാർ സിംഗ് സ്റ്റുഡിയോകൾ തയ്യാറാക്കിയവർ പലരും ആത്മഹത്യയ്ക്ക് മുന്നിലാണ് ‘ ഇവരുടെ പ്രതിഷേധങ്ങൾ ആരും ചെവിക്കൊള്ളുന്നുമില്ലെന്നാണ് ഇവരുടെ പരാതി.
കേരളത്തിനകത്തും പുറത്തും ശബ്ദരംഗത്തെ മഹാവിസ്മയമായ രാജൻ കരിവെള്ളൂർ, ഈ കൊറോണക്കാലത്ത് ജീവിതോപാധി നഷ്ടപ്പെട്ട ശബ്ദകലാകാരൻമാരുടെ പ്രതിസന്ധിയെ അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ ഒറ്റയാൾ പോരാട്ടത്തിലൂടെ ബീഡിത്തെറുപ്പ് സമരം നടത്തുകയാണ്.
ശബ്ദരംഗത്തെ കുലപതി ആവുന്നതിനു മുമ്പ് തൻ്റെ ജീവിതോപാധി ആയിരുന്ന കരിവെള്ളൂർ ദിനേശ് ബീഡി കമ്പനിയിലെ ബീഡി തെറുപ്പിനെ ഒരു പ്രതിസൂചകമായി അധികാരികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് അദ്ദേഹം.
എത്രയോ ശബ്ദ കലാകാരന്മാർ മുഴു പട്ടിണിയിൽ വലയുന്ന ഈ കൊറോണക്കാലത്ത് അവരുടെ വ്യഥകൾ പരിഹരിക്കാൻ മുഴു പട്ടിണിയിൽ നിന്ന് അവരെ കരകയറ്റാൻ കലാകാരൻമാർക്ക് അർഹമായ പ്രാധാന്യം കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം വ്യത്യസ്തമായ സമര രീതിയിലേക്ക് തിരിഞ്ഞത്.