സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറു പവനോളം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍
മംഗലാപുരം (തിരുവനന്തപുരം): സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേല്പിച്ച് നൂറ് പവനോളം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകര്‍ പിടിയില്‍. ചെന്നൈയില്‍ താമസിക്കുന്ന ബാലരാമപുരം സ്വദേശി സന്തോഷ് ക്ലമന്റ് (56), കന്യാകുമാരി പളുകല്‍ സ്വദേശി സതീഷ് കുമാര്‍ (40), പാലക്കാട് ആലത്തൂര്‍ സ്വദേശി അജീഷ് (30), എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം ദേശീയപാതയില്‍ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന്? രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
സ്വര്‍ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിന്‍കര ജ്വല്ലറിയിലെ ജീവനക്കാരനാണ്? അജീഷ്. മറ്റ് ജ്വല്ലറികളിലേക്ക് സമ്പത്ത് സ്വര്‍ണം കൊണ്ടു പോകുന്നതിനൊപ്പം പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീഷനോട് പറയുകയായിരുന്നു. സതീഷാണ് റിയല്‍ എസ്റ്റേറ്റ്കാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവര്‍ച്ചക്കുള്ള പദ്ധതി തയാറാക്കിയത്. സന്തോഷിന്റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ ക്വ?േട്ടഷന് സംഘത്തെ കൊണ്ട് കവര്‍ച്ച നടപ്പാക്കിയത്. കവര്‍ച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ലയില്‍ ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവര്‍ച്ചക്കായി ഉപയോഗിച്ചത്.
ഇതിനായി സംഘം രണ്ട് മാസത്തോളം സമ്പത്തിനെ പിന്തുടര്ന്ന് യാത്രകള്‍ മനസ്സിലാക്കി വലിയ തയാറെടുപ്പ് നടത്തി. ഏപ്രില്‍ ഒമ്പതിന്? രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സമ്പത്തിന്റെ വാഹനം തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച് കാര്‍ ഉള്‍പ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടത്?. എന്നാല്‍, വാഹനം സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സമ്പത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും സമ്പത്തിന്റെ ബന്ധുവിനേയും മര്‍ദിച്ച് തട്ടിക്കൊണ്ടുപോയി പോത്തന്‍കോട്? വാവറ അമ്പലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് 40 പവനോളം സ്വര്‍ണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ വ്യാപാരി സമ്പത്തിന്റെ കാറില്‍ കണക്കില്ലാതെ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യ ആസൂത്രകനായ സന്തോഷിന്റെ തമിഴ്നാട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ സതീഷ്? തമിഴ്നാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന കേസിലെ പ്രതിയാണ്.
മുഖ്യആസൂത്രകര്‍ പിടിയിലായതോടെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് മംഗലപുരം ഇന്‍സ്പെക്ടര്‍ എച്ച്.എല്‍. സജീഷ് പറഞ്ഞു.