ഇവിടെ ഇങ്ങനെ പറ്റുകയുള്ളു കാസര്‍കോട് കോവിഡ് പരിശോധന കേന്ദ്രത്തില്‍ വാക്ക് പോര്.മണിക്കൂറോളം കാത്തിരുന്നു മുഷിഞ്ഞവരോട് പ്രൈവറ്റ് ലാബില്‍ പോകാന്‍ നിര്‍ദേശം.
കാസര്‍കോട് : കാസര്‍കോട് പുലിക്കുന്നിലെ കോവിഡ് പരിശോധന കേന്ദ്രത്തില്‍ പരിശോധനക്കെത്തിയവരും ജീവനക്കാരും തമ്മില്‍ വാക് പോര് . നൂറോളം ആളുകളാണ് പരിശോധന കേന്ദ്രത്തില്‍ മണിക്കൂറോളം കാത്തിരുന്നത് .12 മണിക്ക് എത്തി ടോക്കണ്‍ എടുത്തു 3 മണികൂര് പിന്നിട്ടിട്ടും പരിശാധനക്ക് വിളിക്കാത്തതാണ് വാക് പോരിന ഇടയാക്കിയത് . വൈകുന്നത്തിന്റെ കാരണം അന്വഷിച്ചവരോട് തിരക്കുണ്ടെങ്കില് കാശ് ചിലവാക്കി പ്രൈവറ്റ് ലാബില്‍ പോയി ചെയ്യണമെന്നും ഇവിടെ ഇങ്ങനെ തന്നയാണ് എന്നുള്ള ഉത്തരമാണ് ലഭിച്ചത് .ഇതോടെയാണ് പരിശോധനക്ക് എത്തിയവരും ജീവനക്കാരും തമ്മില്‍ വാക്കുപോരിലേക്ക് എത്തിയത് . ഇതിനിടയില്‍ കോവിഡ് പരിശോധനക്കെത്തിയ മാധ്യമപ്രവര്‍ത്തക സംഘര്‍ഷം ചത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയുകയും വെല്ലുവിളിക്കുകയും ചെയ്തു . ഇതോടെ പരിശോധനക്ക് എത്തിയവര്‍ കൂടുതല്‍ രോഷാകുരലായി . എന്നാല്‍ തങ്ങള്‍ പരമാവധി വേഗത്തില്‍ ടെസ്റ്റുകള്‍ ചെയ്യുന്നുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത് . നിലവില്‍ പരിശോധന നടത്തുന്നത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ ഏജന്‍സികളാണ് .