കർണ്ണാടക മദ്യശേഖരവുമായി രണ്ടു പേർ അറസ്റ്റിൽ
കാസർകോട്: വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന വൻ കർണ്ണാടക മദ്യ ശേഖര വുമായി രണ്ടുപേരെ എക്സൈസ് സംഘം പിടി കൂടി.
കോയിപ്പാടി ബദ്രൽ. സ്വദേശി കുറ്റിയാൻ വള പ്പിൽ മുഹമ്മദ് ഷെഫീഖ്(26), കാസറഗോഡ് ബീച്ച് റോഡിൽ ശ്രീ ബാലാജി ഹൗ സിൽ കെ എൻ.ബാലകൃഷ്ണ ഹൊള്ള (45) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി എട്ടര മണിയോടെ തായലങ്ങാടി തളങ്കര മഡോണ സ്കൂൾ ജംഗ്ഷനിൽ വെച്ചാണ് ഇരുവരും പിടിയിലായത്.
കാറിൽ ബോക്സുകളിൽ കടത്തിയ 180 മില്ലി യുടെ 1104 കുപ്പി കർണ്ണാടക മദ്യമാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ14. Z 3702 നമ്പർ കാർ അധികൃതർ കസ്റ്റഡിയി ലെടുത്തു.. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാ ർ. വി., ബിജോയ് ഇ.കെ. സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ്.പി.നായർ, മഞ്ജുനാഥൻ.വി. മോഹനകുമാർ. എൽ, ലേഷ് കുമാർ പി ഡവർ ദിജിത്ത്. പി.വി. എന്നിവരും ഉണ്ടായി രുന്നു. അസ്റ്റു ചെയ്തു കാസറഗോഡ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.