കാസർകോട് വാക്സിനേഷൻ നൽകുന്നതിൽ രാഷ്ട്രീയ വിവേചനം എന്ന് ആരോപണവുമായി ഐ എൻ എൽ .
കാസർകോട്: കാസർകോട് നഗരസഭാ വാക്സിനേഷൻ സെന്റെറായ നഗരസഭ കോൺഫ്രൻസ് ഹാളിൽ രാവിലെ 5:00 മണിമുതൽ വരി നിൽക്കുന്നവർ വാക്സിനേഷൻ നൽകാതെ നോക്കുകുത്തികളാക്കി മുസ്ലിം യൂത്തു ലീഗിന്റെ വളണ്ടിയർമാരും കൗൺസിലർമാരും അവരുടെ പാർട്ടി പ്രവർത്തകർക്കും ബന്ധുക്കൾക്കും ടോക്കൺ ഇല്ലാതെ തിരികി കയറ്റുന്നതായി പരാതി .വാക്സിൻ സെൻഡറിൽ രാഷ്ട്രീയ പാർട്ടികാരെ വലിയാണ്ടർ ടീമിൽ നിന്നും ഒഴിവാക്കണമെന്നും അതിനു പകരം ഹെൽത്ത് വർക്കർ മാരേയോ ,ആശ വർക്കർ മാരേയോ ചുമതല ഏർപ്പെടുത്തണം എന്നും വാക്സിനേഷൻ സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയം കൂടാതെ എടുക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപെട്ട് ഐ എൻ എൽ കാസർകൊട് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞമ്മു നെല്ലിക്കുന്ന് ഹനീഫ് തുരുത്തി ഉമൈർ തളങ്കര എന്നിവർ പരാതി നൽകി . എന്നാൽ പരാതി രാഷ്ട്രീയപരമാണെന്നും ജില്ലയിൽ ഏറ്റവും നല്ല നിലയിൽ ഒരു പ്രശനങ്ങളിലത്തെ വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തെ കുറിച്ച് അപവാദം പ്രചരിപ്പിക്കരുതെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവഷ്യപെട്ടു