റിമാന്റിൽ കഴിയുകയായിരുന്ന അബ്കാരി കേസിലെ പ്രതി കുഴഞ്ഞു വീണു മരിച്ചു .
പരിയാരം: കർണ്ണാടക മദ്യം കടത്തിയ കേസിൽ റിമാന്റിൽ കഴിയുക യായിരുന്ന പ്രതി ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ടു. ബദിയടുക്ക ബെള്ളൂർ സ്വദേശി വിശ്വനാഥയുടെ മകൻ കെ.കരുണാകരൻ (40) ആണ് മരണപ്പെട്ടത്. അസുഖ ബാധയെ തുടർന്ന് കുറച്ച് ദിവസമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വ്യക്ക രോഗത്താലും ഹൃദയ സംബന്ധവുമായ അസുഖ ബാധിതനായിരുന്നു.
ജൂലൈ പത്തൊമ്പതിന് വാഹന പരിശോധനക്കിടെയാണ് നാട്ട് കല്ലിൽ വെച്ച് പതിനേഴ് ലിറ്റർ കർണ്ണാടക മദ്യവു മായി കെ.എൽ.14.വൈ. 2926 നമ്പർ ഓട്ടോ ടാക്സി യുമായി കരുണാകരയെയും കൂട്ടു പ്രതി ബെള്ളൂരിലെ അബ്ദുൾ റഷീദി (45)നെ യും ബദിയടുക്ക റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ജയിലി ൽ റിമാന്റിൽ കഴിയുന്നതിനിടെ ജൂലൈ ഇരുപത്തിരണ്ടിന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടേ ജില്ല ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു .
ഭാര്യ: ശാരദ മക്കൾ: ഹേമന്ത് , ധനഞ്ജയ്, സ്വാസിക ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും വിവരമറിഞ്ഞ് ജയിൽ അധികൃതരും ബന്ധുക്കളും രാവിലെ തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിയിരുന്നു.