അമ്പലം വിഴുങ്ങികളെ പിടികൂടാന്‍ ദേവസ്വം ബോര്ഡിറങ്ങി, കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം തുടങ്ങി,അഞ്ചുകൊല്ലത്തെ കണക്കുകള്‍ പരിശോധിക്കും.
കാസര്‍കോട് :മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നടന്ന ധനാപഹരണം സംബന്ധിച്ചും സാമ്പത്തിക ക്രമക്കേടു കളെ കുറിച്ചും വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദവും സമഗ്രവുമായ അന്വേഷണത്തിന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നേരിട്ടിറങ്ങി.ഇന്നലെ ക്ഷേത്രത്തിലെത്തിയ ബോര്‍ഡ് അസി. കമ്മീഷണര്‍ എക്സി. ഓഫീസറോടും ഭരണസമിതി അംഗങ്ങളോടും ഇതിനകം വിവാദമായ സാമ്പത്തിക തിരിമറികളെ കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഇതേതുടര്‍ന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട കഴിഞ്ഞ അഞ്ചുകൊല്ലത്തെ മുഴുവന്‍ കണക്കുകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് അസി. കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെ ദേവസ്വം ബോര്‍ഡിലെ പ്രത്യേക അന്വേഷണസംഘവും മല്ലികാര്ജുനയിലെത്തി അന്വേഷണം നടത്തും.
സേവാ കൗണ്ടറിലെ വരവിനത്തിലാണ് ഗുരുതര വെട്ടിപ്പ് പുറത്തു വന്നിട്ടുള്ളത്. തട്ടിപ്പ് പിടികൂടിയ ഉടന്‍ ബന്ധപ്പെട്ട ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.അതിനിടെ സസ്പെന്ഷന് ഉത്തരവ് കൈപ്പറ്റാതെ ചില
ബാഹ്യശക്തികളുടെ പിന്തുണയോടെ ജീവനക്കാരി ജോലിയില്‍ കയറാന്‍ ശ്രമം നടത്തിയത് വിജയിച്ചില്ല. വിവിധ തലങ്ങളില്‍ നടക്കാനിരിക്കുന്ന കണക്കെടുപ്പുകളും പരിശോധനകളും പൂർത്തിയാകുന്നതുവരെ ജീവനക്കാരി മാറിനില് ക്കണമെന്നും നിര്‍ദേശമുണ്ട്.ഇപ്പോള്‍ സേവാ കൗണ്ടറിലെ ചുമതല മറ്റൊരു സ്റ്റാഫ് അംഗത്തിന് നല്കി.
ഇന്നലെ അന്വേഷണത്തിന് എ. സി. ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെ ടി. സുബ്രഹ്മണ്യന്, അംഗങ്ങളായ വെങ്കിട്ടരമണ ഹൊള്ള, അഡ്വ. ശ്രീ കാന്ത്, കെ. ഈശ്വര ഭട്ട്, എ. ആനന്ദന് എന്നിവരും എക്സി. ഓഫീസറും സന്നിഹിതരായിരുന്നു.