കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. കാക്കത്തോട് സ്വദേശി ഹാഷിം (25), പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത സഹോദരികളെ പ്രലോഭിപ്പിച്ച് കാപ്പിമലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പ്രതികളെ അറസ്റ്റ് ചെയ്ുയന്നത്. പോക്സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വാഹനത്തില്‍ തട്ടി കൊണ്ടുപോയി വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് പീഡിപ്പിക്കാനായിരുന്നു ശ്രമം. നേരം വൈകി വീട്ടിലെത്തിയ കുട്ടികളെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.