പ്രണയത്തെ ബന്ധുക്കൾ എതിർത്തതോടെ കമിതാക്കൾ ജീവനൊടുക്കി;
പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതോടെ കമിതാക്കൾ ഒരുമിച്ച് ജീവനൊടുക്കി. മരണശേഷം ശ്മശാനത്തിൽ വച്ച് ഇരുവരുടേയും കല്യാണം ബന്ധുക്കൾ നടത്തി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വേറിട്ട സംഭവം.
22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് തൂങ്ങിമരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് ഇവർ കുടുംബങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓരേ കുടുംബത്തിൽ ഉള്ളവരായത് കൊണ്ട് ബന്ധുക്കൾ വിവാഹത്തെ എതിർത്തു. ഇതോടെയാണ് ഒരുമിച്ച് മരിക്കാൻ കമിതാക്കൾ തീരുമാനിച്ചത്.
തൂങ്ങിമരിച്ച ഇവരുവരുടേയും മൃതദേഹങ്ങൾ പോസ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കാൻ ഒരേ ശ്മശാനത്തിൽ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കൾ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്. വിവാഹച്ചടങ്ങുകൾ നടത്തിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്ക്കരിച്ചത്.