കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിൽ മനം നൊന്ത് ഭാര്യയും മകനും ജീവനൊടുക്കി
തൃശൂര്‍ : തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യനാണ് അനില.
രാവിലെ മുതൽ പുറത്തു കാണാതിരുന്നതോടെ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയാണ്
രണ്ട് കിടപ്പുമുറിയിലായി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയുടെ ഭർത്താവ് സുമേഷ് രണ്ടു മാസം മുൻപാണ് കോവിഡ് ബാധിച്ചു മരിച്ചത്. സുമേഷിന്റെ മരണ ശേഷം ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.