വഴിയില്‍ നിന്ന് പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
പാമ്പാടി: വഴിയില്‍ നിന്ന് പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. നാലരമാസം പ്രായമായ ഗര്‍ഭസ്ഥശിശു ആണ് മരിച്ചത്. പതിനാലുകാരിയെ രക്തസ്രാവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വഴിയില്‍വച്ചു പരിചയപ്പെട്ട യുവാവ് തന്നെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. പെണ്‍കുട്ടി നല്കിയ സൂചനകളനുസരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. സംഭവം നടന്നത് മണര്‍കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ അന്വേഷണം അങ്ങോട്ടേക്കു കൈമാറുമെന്നും പാമ്പാടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു ശ്രീജിത്ത് അറിയിച്ചു