ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാക ദിനം ആചരിച്ചു.
കാഞ്ഞങ്ങാട്: ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ ജോയിന്റ് കൗൺസിൽ മേഖല കമ്മിറ്റി പതാക ദിനം ആചരിച്ചു. വിനോജ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് പ്രദീഷ് മാണിയാട്ട് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് എസ്. എൻ. പ്രമോദ്, ബിജുരാജ്, ബീന എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ. പി, കുഞ്ഞികണ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു