കാസർകോട്: കേരളത്തിലെ ആദ്യ വുമണ്‍ കോപ്ലക്സ് കാസര്‍കോട് നഗരത്തിലെ അണങ്കൂരില്‍ ഉടൻ പ്രവര്‍ത്തനമാരംഭിക്കും. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ, കുഞ്ഞുങ്ങളുമായി തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്കായി ഒരു ബെഡ്റൂമോടു കൂടിയ പത്ത് ഫ്ളാറ്റുകള്‍, അക്രമത്തിനിരയായ സ്ത്രീകള്‍ക്കുള്ള താത്കാലിക അഭയ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, ദൂര സ്ഥലങ്ങളില്‍ നിന്നും ഇന്റര്‍വ്യൂ, പരീക്ഷകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തുന്ന സ്ത്രീകള്‍ക്ക് ഒരു രാത്രി താമസിക്കാനുള്ള സൗകര്യം തുടങ്ങി വിവിധങ്ങളായ പദ്ധതികളുടെ കൂടിച്ചേരലാണ് വുമണ്‍ കോപ്ലക്സില്‍ സജ്ജമാക്കുന്നത് . പദ്ധതിയുടെ രൂപരേഖ ഉള്‍പ്പെടെ എല്ലാ പ്രവൃത്തികളുംഇതിനകം പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു അറിയിച്ചു.