വാക്സിന് രണ്ട് ഡോസ് എടുത്താലും കര്‍ണാടകയിലേക്ക് പോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധം. കോവിഡ് വ്യാപനത്തിന് മലയാളികള്‍ കാരണമാകുന്നു. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
ആരംഭിച്ചു കര്‍ണാടക പോലീസ്
കാസര്‍കോട്: കര്‍ണാടകയിലേക്ക് പോകുന്ന യാത്രക്കാര്‍ കോവിഡ് ആര് ടി പി സി ആര് നെഗറ്റീവ് സെര്‍ടിഫികേറ്റ് കരുതണമെന്ന് ദക്ഷിണ കനറാ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ കേരള രജിസ്ട്രേഷൻ വണ്ടികളിൽ യത്രകരെ വ്യാപക പരിശോധനക്ക് വിധേയമാക്കുന്നു. കഴിഞ്ഞ ദിവസം തന്നെ കര്‍ണാടകയുമായുള്ള കാസർകോട് ജില്ലയുടെ ഏഴ് അതിര്‍ത്തികളിലും വഴിയടച്ച് പരിശോധന തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കർണാടകയിൽ താമസം ഉള്ളതും കേരള രജിസ്ട്രേഷൻ കാറുകൾ ഉപയോഗിക്കുന്നവർക്കും നിയന്ത്രണം വിനയായി മാറിയത്. ദക്ഷിണ കനറാ ജില്ലയിലെ മംഗ്ളൂറു അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 72 മണിക്കുര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് കരുതണമെന്നാണ് ഡി സിയുടെ നിര്‍ദേശം. കോവിഡ് വാക്സിന് രണ്ടു തവണ സ്വീകരിച്ചവരും കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് കരുതണം.
ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് കന്‍ഡക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.കര്‍ണാടകയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും, വ്യാപാരികള്‍, ചികിത്സക്ക് പോകുന്ന രോഗികള്‍, നിത്യേന ജോലിക്ക് പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് കഴിഞ്ഞദിവസം സം പുറത്തുവന്ന നിര്‍ദേശം.തലപ്പാടി, അഡ്ക സ്ഥല, ജാല്‍സൂര്‍, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിര്‍ത്തികളിലാണ് പൊലീസ് പരിശോന ശ്രമിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ദക്ഷിണ കനറാ ഡെപ്യൂടി കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തലപ്പാടിയിലെത്തി.
ദക്ഷിണ കർണാടകയിൽ കോവിഡ് പടരാൻ മലയാളികൾ കാരണമാകുനുണ്ടെന്ന്
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നണ് അതിര്‍ത്തിയിലെ കര്‍ശന നിയന്ത്രണമെന്നും ഞങ്ങൾക്ക് മറ്റു വഴികളിലൊന്നാണ് കര്‍ണാടകയുടെ വിശദീകരണം.