തിരുവനന്തപുരത്ത് ജയിലില്‍ നിന്നിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: കാപ്പ നിയമപ്രകാരം ജയിലിലടച്ച പ്രതിയെ പുറത്തിറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു കൊലപാതകക്കേസിലും നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയായ അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാള്‍.
ഹോളോബ്രിക്സ് നിര്‍മാണശാലയില്‍ തങ്ങുകയായിരുന്ന അനീഷിനെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കാട്ടാക്കട ഡിവൈ.എസ്.പി സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണ്. കൊലക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.