തെങ്ങിൽ നിന്ന് വീണ് ചികിത്സയിൽ കഴിയുന്ന ചെത്ത് തൊഴിലാളിയ്ക്ക് ചികിത്സാ സഹായം കൈമാറി
പരപ്പ: പരപ്പ -എരംകുന്ന് തെങ്ങിൽ നിന്നും വീണ് ഗുരുതരമായിപരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സജി .എ . ആർ എന്ന ചെത്ത് തൊഴിലാളിയ്ക്ക് 1,81,600/- രൂപ ധന സഹായം സി പി എം ബളാൽ ലോക്കൽ സെക്രട്ടറി സി ദാമോദരൻ കൈമാറി. ലോക്കൽ കമ്മിറ്റി അംഗങ്ങൾ സാബു കാക്കനാട്ട്, പി.കെ രാമചന്ദ്രൻ, ജേക്കബ് ഇടശേരി ഡിവൈഎഫ്ഐ എടത്തോട് യൂണിറ്റ് പ്രസിഡണ്ട് ബിനിൽ, സെക്രട്ടി അഖിൽ പള്ളത്ത് മല യൂണിറ്റ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു. സി പി എം പള്ളത്തുമല ബ്രാഞ്ച് സെക്രട്ടറി വി. പ്രശാന്ത് ചെയർമാനും, എടത്തോട് ബ്രാഞ്ച് സെക്രട്ടറി മധു എരംകുന്ന് കൺവീനറും ആയുള്ള ചികിത്സാ സഹായ കമ്മിറ്റി യാണ് തുക സ്വരൂപിച്ചത് . ഡിവൈഎഫ്ഐ എടത്തോട് പള്ളത്തുമല യൂണിറ്റ് കൾ സംയുക്തമായി ബിരിയാണി ഫെസ്റ്റ് നടത്തി സ്വരൂപിച്ച തുകയും ഇതിൽ ഉൾപ്പെടും.