ഒളിംപിക്സ്; വേഗറാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം
ടോക്കിയോ: ജമൈക്കയുടെ എലാനി തോംസണ്‍ ടോക്കിയോ ഒളിംപിക്സിലെ ഏറ്റവും വേഗതയേറിയ വനിതാ താരം. ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് എലാനി തോംസണിന്റെ സ്വര്‍ണ്ണ നേട്ടം. വനിതകളുടെ 100 മീറ്റര്‍ 10.61 സെക്കന്റിലാണ് എലാനി ഫിനിഷ് ചെയ്തത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ജമൈക്കന്‍ താരങ്ങളാണ് ഫിനിഷ് ചെയ്തത്.
33 വര്‍ഷം വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് എലാനിയുടെ ജയം. റിയോ ഒളിംപിക്സിലും എലാനി സ്വര്‍ണ്ണം നേടിയിരുന്നു.