കാസര്‍കോട്: റെയില്‍വെ സ്റ്റേഷന് പരിസരത്തു നിന്ന് 4 കിലോ കഞ്ചാവു പിടികൂടിയ കേസിലെ പ്രതിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (3) 5 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവനുഭവിക്കണം. തിരുവനന്തപുരം, പൂവാര്‍, പുത്തന്‍വീട് ഹൗസിലെ വടക്കേക്കര, കണ്ണുകുഴി തങ്കയ്യന്റെ മകന് ടി.ഫ്രാന്‍സിസിനെയാണ് (44) കോടതി ശിക്ഷിച്ചത്.
2014 ജനുവരി 12ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് വെച്ച് രണ്ടു ചാക്കുകളില്‍ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവ് പിടികൂടിയെന്നാണ് ടൗൺ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.