വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു’.
കാഞ്ഞങ്ങാട്: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിം കോടതി കുറ്റക്കാരനായി കണ്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചു . പ്രതിഷേധ ധർണ്ണ ഡി.സി.സി പ്രസിഡൻ്റ് ഹക്കിം കുന്നിൽ ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.കഞ്ഞികൃഷ്ണൻ, അഡ്വ.ബാബുരാജ്, അനിൽ വാഴുന്നോറടി, കെ.കെ.ബാബു ,അശോക് ഹെഗ്ഡെ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ചന്ദ്രൻ ഞാണിക്കടവ്, , ഒ.വി പ്രദീപ്, എൻ.കെ ബാബുരാജ്, ഒ.വി ബാബു ,അലാമി, പ്രസാദ് സി, ബിനീഷ് മാതോത്ത്, നിതീഷ് കടയങ്ങാൽ തുടങ്ങിയവർ സംസാരിച്ചു. കെ.പി.കരുണാകരൻ സ്വാഗതവും പ്രമോദ്.കെ.റാം നന്ദിയും പറഞ്ഞു.