തെങ്ങിൽനിന്നും വീണ് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ സഹായം തേടുന്നു
നീലേശ്വരം: തെങ്ങിൽ നിന്ന് വീണ് ഗുരുതര നിലയിലായ ഗൃഹനാഥൻ ഉദാരമതികളുടെ സഹായം തേടുന്നു.
നീലേശ്വരം നഗരസഭാ പരിധിയിൽ മൂന്നാം കുറ്റിയിൽ താമസ ക്കാരനായ പരേതനായ വി.വി. കണ്ണൻ ആചാരിയുടെ മകൻ എം സുരേശനാണ് ഗുരുതര നിലയിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. അപകട നില തരണം ചെയ്തിട്ടില്ല. തല യിൽ അടിയന്തിര ഓപ്പറേഷനും നടത്തിയിട്ടുണ്ട്. തുടർചികിത്സയും മറ്റുമായി ഏകദേശം
പത്തു ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഭാര്യയും രണ്ട് പെ ൺകുട്ടികളുമടങ്ങുന്ന കൂലിതൊഴിലാളിയായ സുരേശന് സാമ്പ ത്തിക ഭദ്രതയില്ലാത്തതിനാൽ നാട്ടുകാരും സുഹൃത്തുക്കളും ചേർ ന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.വി.രത് നാകരൻ ചെയർമാനായും കെ.എം ശ്രീധരൻ വർക്കിംഗ് ചെയർ മാനായും ഐ.വി.വിമൽ ജന.കൺവീനറും, മാമുനി വിജയൻ, എം.രാധാ കൃഷ്ണൻ നായർ, മഡിയൻ ഉണ്ണികൃഷ്ണൻ, പി.രാമച ന്ദ്രൻ, രമേശൻ കരുവാച്ചേരി, ഇ. ഷജീർ, കെ.വി.ശശികുമാർ, എറു വാട്ട് മോഹനൻ, കെ ചന്ദ്രശേഖരൻ എന്നിവർ രക്ഷാധികാരി കളാ യി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്. തുടർചികിത്സയ്ക്കും മറ്റുമായി സഹായിക്കുവാനാ ഗ്രഹി ക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീലേശ്വരം ശാഖയിലെ 33437248498 (ഐ.എഫ്.എസ്.ഇ. എസ്.ബി.ഐ. എൻ.0070675) അക്കൗണ്ട് നമ്പറിലേക്ക് പണമയക്കണമെന്ന് കമ്മിറ്റി അറിയിച്ചു.
ഗൂഗിൾ പേ നമ്പർ 9961109929.