ബലാൽസംഗത്തിനിരയായ യുവതിക്ക് കേസ് പിൻവലിക്കാൻ വധ ഭീഷണി
കാഞ്ഞങ്ങാട് : ബലാൽസംഗത്തിനിരയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കേസ് പിൻവലിക്കാൻ പ്രതിയുടെ വധഭീഷണി. ബേളൂർ പാറപ്പള്ളിയിലെ മുപ്പതുകാരിയെയാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. തട്ടി കൊണ്ടുപോയി കോഴിക്കോട്ടെ ലോഡ്ജിൽ വെച്ച് യുവതിയെ ബലാൽസംഗത്തിനിരയാക്കിയ കേസിൽ പ്രതിയായ മാണിക്കോത്ത് തെക്കേപുറം സ്വദേശി സാജിദയുടെ മകൻ ഷാനിലാണ് മറ്റ് കണ്ടാലറിയാവുന്ന രണ്ടുപേരോടൊപ്പം യുവതിയുടെ വീട്ടിലെത്തി അശ്ലീല ഭാഷയിൽ സംസാരിക്കുകയും കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവതിയെ ബലാൽസംഗം ചെയ്തതിന് ഇയാൾക്കെതിരെ കോഴിക്കോട് സ്റ്റേഷനിൽ കേസ് നിലനിൽക്കെയാണ് ഭീഷണി. യുവതിയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.