അഴിമതി ആരോപിച്ച് കാസർകോട് പൊവ്വലിൽ ഡ്രൈനേജ് പ്രവർത്തി തടഞ്ഞു ഡിവൈഎഫ്ഐ.
പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി വാക്കേറ്റം.
കാസർകോട് / പൊവ്വൽ:
ചെർക്കള- ജാൽസൂർ അന്തർസംസ്ഥാന പാതയിൽ പൊവ്വലിൽ നിന്നും കെ എം 3/000 മുതൽ 3/900 നീളത്തിൽ നടക്കുന്ന ഡ്രൈനേജ് പ്രവർത്തിയിൽ അഴിമതി ആരോപണവുമായി പൊവ്വൽ ഡി വൈ എഫ് ഐ യൂണിറ്റണ് രംഗത്തെത്തിയത്.
അശാസ്ത്രീയമയാണ് നിർമ്മാണം പുരോഗമിക്കുന്നതന്ന് ആരോപിച്ചണ് നാട്ടുകാരുടെയും ഡി വൈ എഫ് ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തി തടഞ്ഞത്. ഇത് നേരിയ സംഘർഷത്തിനും വാക്കേറ്റത്തിനും കാരണമായി. ആദൂർ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പ്രസ്തുത നിർമ്മാണ പ്രവർത്തിയുടെ എസ്റ്റിമേറ്റിൽ 500 മീറ്റർ നീളത്തിൽ കവർ സ്ലാബ് ചെയ്യുന്നത് ഉൾപ്പടെ 20 സെന്റിമീറ്റർ വീതിയും 60 സെന്റീമീറ്റർ ഉയരവും വളരെ കൃത്യമായി എസ്റ്റിമേറ്റിൽ ഉണ്ടെന്നും എന്നാൽ രേഖകൾപ്രകാരമല്ല പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നതന്നും ഇവർ ആരോപിക്കുന്നു. നേരത്തെ നിർമ്മാണ സ്ഥലത്ത് ഉണ്ടായിരുന്നോ പഴയ ഡ്രൈനേജ് ഭിത്തിയോട് ചേർന്ന് തന്നെ പുതുതായി കോൺക്രീറ്റ് ചെയ്തു ഉയർത്തുകയും താഴ് ഭാഗം വീതി കുറച്ചും വൻ അഴിമതിയാണ് നടക്കുന്നതെ ന്നും ഇവർ പറയുന്നു. തീരെ ഗുണമേന്മയില്ലാത്ത സിമന്റുകളാണ് നിർമ്മാണ പ്രവർത്തികൾക്ക് ഉപയോഗിച്ചതെന്നും ഡി വൈ എഫ് ഐ പ്രവർത്തകർ കൂട്ടിച്ചേർത്തു.
നിലവിൽ കവർ സ്ലാബ് ചെയ്ത ഭാഗം ഉൾപ്പടെ വേണ്ട രീതിയിൽ സിമന്റോ കമ്പിയോ ഉപയോഗിക്കാതെയാണ് പ്രവർത്തി ചെയ്തത് എന്നും ജനങ്ങളെ മണ്ടന്മാർ ആക്കി എത്രയും പെട്ടെന്ന് പ്രവർത്തികൾ തീർത്തു പോകാനുള്ള ശ്രമമാണ് നടക്കുന്നതന്നും പരാതിക്കാർ പറയുന്നുണ്ട്
നിർമ്മാണ പ്രവർത്തിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും അശാസ്ത്രീയമായി പ്രവർത്തി തുടർന്നാൽ പ്രസ്തുത പ്രവർത്തി ഇന്നുയും തടയുമെന്നും,
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും,വിജിലൻസിനും പരാതി നൽകിയതായും പരാതിക്കാർ വ്യക്തമാക്കി.
ഡി വൈ എഫ് ഐ മേഖല കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് മഞ്ചക്കൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു, പൊവ്വൽ ബെഞ്ച കോർട്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മജീദ് പള്ളിക്കാൽ സ്വാഗതം പറഞ്ഞു,
പൊവ്വൽ യൂണിറ്റ് പ്രസിഡന്റ് റംഷാദ് ചെച്ചു, സെക്രട്ടറി ഫസൽ പച്ചു,
ജാസർ പൊവ്വൽ, ഇമ്രാൻ പൊവ്വൽ, അഷ്റഫ് പി എന്നിവർ സംബന്ധിച്ചു.