‘എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല’
ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം യുവാവ് ജീവനൊടുക്കി
കാഞ്ഞങ്ങാട്:ഫേസ്ബുക്കിൽ പോസ്റ്റിട്ട് യുവാവ് തൂങ്ങി മരിച്ചു എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ ആ ഗ്രഹിക്കുന്നില്ല. മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടശേഷം യുവാവ് ജീവനൊടുക്കി.
ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകൻ പ്രഫുലാണ് (24) നിർമ്മാണം പൂർത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് കെട്ടിതൂങ്ങിമരിച്ചത്. അമ്മ രമണി ഹോംനഴ്സ് ജോ ലിക്ക് പോവുകയും സഹോദരൻ രാഹുൽ പിതൃസഹോദരന്റെ വീട്ടിലും താമസമായതി നാൽ വീട്ടിൽ പ്രഫുൽ തനി ച്ചാണ് താമസം. ഇന്നലെ വൈകീട്ട് അനുജൻ രാഹുലാണ് പ്രഫുലിനെ വീട്ടിനകത്ത് കെട്ടിതൂങ്ങിയ നിലയിൽ കണ്ടത്തിയത്. രാഹുലിന്റെ നിലവിളി കേട്ട് എത്തിയ അയൽവാസികൾ ചേർന്ന് തൂങ്ങിക്കിടക്കുന്ന കെയർ അഴിച്ചുമാറ്റി അതിഞ്ഞാലിലെ മൻസൂർ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രഫുൽ പകാശ് എന്ന തന്റെ ഫേസ്ബുക്ക് പേജിൽ പ്രഫുൽ പോസ്റ്റിട്ടത്. ‘കൊഞ്ചാനൊരു പെണ്ണും പിന്നെ കട്ടതാടിയുമാണ് ഈ പാവം ചെക്കന്റെ ആഗ്രഹം. പക്ഷേ ഇതുരണ്ടും ഭഗവാൻ എനിക്ക് തന്നിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിലും പ്രഫുൽ കുറിച്ചിട്ടുണ്ട്. പ്രഫുലിന്റെ ആത്മഹ ത്യക്ക് കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റു മോർട്ടത്തിനായി ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി. പെയിന്റ്, പോളിഷ് തൊഴിലാളിയാണ്. സഹോദരൻ: രാഹുൽ