ഡോളര്‍ കടത്ത് കേസിൽ മുൻ മന്ത്രി കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ല:ഡോളർ കടത്ത് ഒറ്റപ്പെട്ട കേസല്ലെന്നും
കസ്റ്റംസ് കമ്മീഷണർ
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുൻ മന്ത്രി കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. കേസുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോളര്‍ കേസ് എന്ന് നമ്മള് വിളിക്കുന്നത് ഒരു കേസല്ല, നിരവധി കേസുകളുണ്ടെന്നും സുമിത് കുമാര്‍ ചൂണ്ടിക്കാട്ടി. അത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഓരോ ഭാഗം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.